വിരമിച്ച ഡി.ജി.പിമാർക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി

0
107

സർവ്വീസിൽ നിന്ന് വിരമിച്ച ഡിജി.പിമാരായ ഡോ.ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ എന്നിവർക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന പോലീസ് ഓഫീസർമാർ ഓൺലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു. വിരമിച്ച ഡി.ജി.പിമാരെ അനുമോദിച്ച് സംസാരിച്ച ഉദ്യോഗസ്ഥർ അവരുമായുളള തങ്ങളുടെ സർവ്വീസ് കാലഘട്ടത്തിലെ അനുഭവങ്ങൾ ഓർത്തെടുത്തു.

വകുപ്പിൻറെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വിരമിച്ച ഡി.ജി.പിമാർക്ക് സമ്മാനിച്ചു. ഡോ.ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ എന്നിവർ മറുപടി പ്രസംഗം നടത്തി.