Monday
12 January 2026
23.8 C
Kerala
HomeKeralaവർക്കല ഇടവയിൽ രണ്ട് വയസ്സുള്ള കുട്ടി ട്രെയിനിടിച്ചു മരണപ്പെട്ടു

വർക്കല ഇടവയിൽ രണ്ട് വയസ്സുള്ള കുട്ടി ട്രെയിനിടിച്ചു മരണപ്പെട്ടു

ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ (ZHORIN) ആണ് മരണപ്പെട്ടത് . വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. ട്രെയിൻ തട്ടിയത് അത് വഴി പോയ നാട്ടുകാരിൽ ഒരാൾ ആണ് കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല.

ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിൽ ആണ് നാട്ടുകാർ ഉണ്ടായിരുന്നത്. ശേഷം കുട്ടിയെ കാണാത്തത് കൊണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്.

RELATED ARTICLES

Most Popular

Recent Comments