Tuesday
30 December 2025
25.8 C
Kerala
HomeKeralaഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം.

വക്കം ഖാദറിന്‍റെ ഓര്‍മ്മയ്ക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു വക്കം ഖാദറിൻ്റെ 106 ആം ജന്മവാർഷികം.

ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എം. ഇക്ബാല്‍, ട്രഷറര്‍ ബി.എസ്.ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES

Most Popular

Recent Comments