Friday
19 December 2025
31.8 C
Kerala
HomeKeralaഡോക്ടർമാർക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോഴുള്ള പ്രോട്ടോക്കോൾ; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

ഡോക്ടർമാർക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോഴുള്ള പ്രോട്ടോക്കോൾ; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

ഡോക്ടർമാർക്കും മജിസ്ട്രേട്ടുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ നടപടികളുടെ പുരോഗതി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ എത്രയും വേഗം തയ്യാറാക്കി നടപ്പാക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഡോ . വന്ദന ദാസ് കുത്തേറ്റു മരിച്ചതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ നിർദേശം. ഇക്കാര്യത്തിൽ രണ്ട് ആഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമയം അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.

RELATED ARTICLES

Most Popular

Recent Comments