Friday
19 December 2025
22.8 C
Kerala
HomeKeralaഇപ്റ്റ 80-ാം വാർഷികം മെയ് 25ന് ഭാരത് ഭവനിൽ

ഇപ്റ്റ 80-ാം വാർഷികം മെയ് 25ന് ഭാരത് ഭവനിൽ

ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍-ഇപ്റ്റയുടെ എണ്‍പതാം വാര്‍ഷികം ‘അനന്തോത്സവം’ എന്ന പേരില്‍ 2023 മേയ് 25ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ആഘോഷിക്കും. ജില്ലയിലെ ഇപ്റ്റ മേഖലാ കമ്മിറ്റികള്‍ ഒരുക്കുന്ന വിവിധങ്ങളായ പരമ്പരാഗത കലാരൂപങ്ങളും നാടകങ്ങളും നാടന്‍ പാട്ടുകളും നൃത്തരൂപങ്ങളും ഇഴചേര്‍ത്തുകൊണ്ടുള്ള സുദീര്‍ഘമായ ദൃശ്യവിരുന്നാണ് അനന്തോത്സവം.

തൈക്കാട് ഭാരത് ഭവനിൽ വൈകിട്ട് അഞ്ച് മണിക്ക് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍ ഐ.എ.എസ് അനന്തോത്സവം ഉദ്ഘാടനം ചെയ്യും. ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ബൈജു ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഇപ്റ്റയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടന്‍ സുധീര്‍ കരമന, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എന്നിവരും നടനും സംവിധായകനുമായ മധുപാല്‍, നടന്‍ ജോബി, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

ജില്ലയിലെ മുതിർന്ന കലാകാരൻമാരെ അനന്തോത്സവത്തിൽ ആദരിക്കുമെന്ന് ഇപ്റ്റ ജില്ലാ പ്രസിഡൻ്റ് എൻ.കെ.കിഷോറും സെക്രട്ടറി അഡ്വ.എം.സലാഹുദീനും അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments