Sunday
11 January 2026
24.8 C
Kerala
HomeIndia​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 29ാം ദിവസവും തുടരുകയാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസിന് താരങ്ങൾ നൽകിയ സമയമായ രണ്ടാഴ്ച്ചയും അവസാനിച്ചു.

സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് കൂടും. ഇന്ന് വൈകിട്ട് 4 മണിക്ക് ഇന്ത്യ ഗേറ്റിൽ മെഴുകുതിരി പ്രതിഷേധം നടത്തുമെന്നും താരങ്ങൾ അറിയിച്ചു. പിന്തുണയ്ക്കുന്നവർ ഇന്ത്യ ഗേറ്റിലെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും താരങ്ങൾ അഭ്യർത്ഥിച്ചു.

ഭാരതീയ കിസാൻ യൂണിയൻ, വിവിധ പഞ്ചായത്തുകൾ, എന്നിങ്ങനെ വിവിധ സംഘടനകളിലും സംഘങ്ങളിലും ഉള്ളവർ ഇന്ന് ജന്തർ മന്തറിൽ അണിനിരക്കും.

RELATED ARTICLES

Most Popular

Recent Comments