അ​വ​ധി​ക്കാ​ല കൂ​ട്ടാ​യ്മ ‘വി​ജ്ഞാ​ന​വേ​ന​ൽ ‘ നാ​ളെ വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നിൽ തു​ട​ങ്ങും

0
81

വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​ൻ കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യെ​യും അ​റി​വി​നെ​യും തൊ​ട്ടു​ണ​ർ​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല കൂ​ട്ടാ​യ്മ വി​ജ്ഞാ​ന​വേ​ന​ൽ നാ​ളെ തു​ട​ങ്ങും. 26 വ​രെ ന​ട​ക്കു​ന്ന ഈ ​അ​വ​ധി​ക്കാ​ല കാ​ല​ക്കൂ​ട്ടാ​യ്മ​യി​ൽ ഭാ​ഷ, സാ​ഹി​ത്യം, സം​ഗീ​തം, നൃ​ത്തം, നാ​ട​കം, ചി​ത്ര​ക​ല, പൊ​തു​വി​ജ്ഞാ​നം എ​ന്നീ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ​ർ ക്ലാ​സെ​ടു​ക്കും. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​നും ഗ്രാ​ൻ​ഡ് മാ​സ്റ്റ​റു​മാ​യ ജി.​എ​സ്. പ്ര​ദീ​പാ​ണ് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ.

22 ന് ​രാ​വി​ലെ 11ന് ​മ​ജീ​ക്ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ക്കി​ന്‍റെ പൂ​മ​രം വി​ഭാ​ഗ​ത്തി​ൽ ജി.​എ​സ് . പ്ര​ദീ​പ് ന​യി​ക്കും. ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ ബ്ര​ഹ്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സ​ഡി​ന്‍റ് ഷ​റ​ഫ് അ​ലി, കാ​ർ​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സു​രേ​ഷ് സോ​മ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. 23 ന് ​ഡോ. അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ, ബി. ​നീ​ല​ക​ണ്ഠ​ൻ നാ​യ​ർ, ജി. ​ഹ​രി​കൃ​ഷ്ണ​ൻ, കെ.​വി. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 24ന് ​ഡോ. രാ​ജാ​വാ​ര്യ​ർ, ന​ർ​ത്ത​കി ഡോ.​സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ, ഗാ​യ​ക​ൻ പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​രും. 25 ന് ​ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് റോ​ഡ് മൂ​വി ചി​ത്രീ​ര​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര. 26 ന് ​ഡോ. എ​സ് .ഗീ​ത ക്ലാ​സെ​ടു​ക്കും. വൈ​കി​ട്ട് നാ​ലി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ക്യാ​മ്പ് സ​മാ​പി​ക്കും.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 7-ാം ക്ലാ​സ്സ് മു​ത​ൽ 12-ാം ക്ലാ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. 1000 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ര​മാ​വ​ധി 100 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.​വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ ഓ​ഫീ​സി​ൽ നി​ന്ന് നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും അ​പേ​ക്ഷ ഫാ​റം ല​ഭി ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471-2311842, 9744012971. ഇ​മെ​യി​ൽ[email protected]