Thursday
18 December 2025
23.8 C
Kerala
HomeArticles2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?

2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?

രാജ്യത്ത് വിനിമയത്തിലിരിയ്ക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജനങ്ങളുടെ കയ്യിലുള്ള 2000 ത്തിന്‍റെ നോട്ടുകൾ മാറ്റിയെടുക്കാൻ സെപ്റ്റംബര്‍ 30 വരെ റിസർവ് ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. 2016 നവംബറില്‍ നോട്ട് നിരോധനം നടപ്പാക്കിയ അവസരത്തിലാണ് രാജ്യത്ത് 2000 രൂപ മൂല്യമുള്ള നോട്ട് റിസർവ് ബാങ്ക് അവതരിപ്പിച്ചത്.

2016 നവംബറില്‍ ആ സമയത്ത് വിനിമയത്തില്‍ ഉണ്ടായിരുന്ന 500, 1000 നോട്ടുകൾ പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയിൽ കറൻസി ആവശ്യകത നിറവേറ്റുന്നതിനാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇതോടെയാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ RBI തീരുമാനിക്കുന്നത്‌.

ആർബിഐ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ആർക്കുവേണമെങ്കിലും ഏത് ബാങ്കുകളിലും ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും 2000 രൂപ ബാങ്ക് നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും കഴിയും. 2000 രൂപ നോട്ടുകൾ 2023 മെയ് 23 മുതൽ ഏത് ബാങ്കിലും ഒരേ സമയം 10 നോട്ടുകള്‍, അതായത് 20,000 രൂപ വരെ മറ്റ് മൂല്യങ്ങളിലേക്ക് മാറ്റാം.

നോട്ട് നിരോധനത്തില്‍നിന്നും വ്യത്യസ്തമായി ഇത്തവണ 2000 ന്‍റെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകള്‍ക്ക് ആവശ്യത്തിന് സമയം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതായത്, നോട്ട് മാറ്റിയെടുക്കാന്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല…

ഇന്ന് നമുക്കറിയാം എല്ലാ ആളുകള്‍ക്കും ബാങ്ക് അക്കൗണ്ട്‌ ഉണ്ട്. അതിനാല്‍, സെപ്റ്റംബര്‍ 30 വരെയുള്ള സമയത്ത്, സൗകര്യം പോലെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍, ഒരു വ്യക്തിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഇല്ല എന്നാല്‍, 2000 രൂപയുടെ നോട്ടുകള്‍ കൈവശം ഉണ്ട് എങ്കില്‍ എന്താണ് ചെയ്യേണ്ടത്?

2000 രൂപയുടെ നോട്ടുകള്‍ കൈവശം ഉണ്ട് എന്നാല്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സാഹചര്യത്തില്‍ വിഷമിക്കേണ്ടതില്ല. RBIയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ബാങ്കുകളിലും 19 ആർബിഐ റീജിയണൽ ഓഫീസുകളിലും ആർക്കും 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളാക്കി മാറ്റാനും നിക്ഷേപിക്കാനും കഴിയും. ഈ പ്രക്രിയ പൂർത്തിയാക്കാൻ RBI 4 മാസത്തെ സമയം നൽകിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ബാങ്കിന്‍റെഏത് ശാഖയിലും ആർക്കും 2000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ കഴിയുമെന്ന് ആർബിഐ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരു ബാങ്ക് അക്കൗണ്ടിന്‍റെ ആവശ്യമില്ല. മാത്രമല്ല, യാതൊരു വിധത്തിലുള്ള ചാർജുകളും ഈടാക്കില്ല. ഈ സേവനം തികച്ചും സൗജന്യമായിരിക്കും.

RBI പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് 2023 സെപ്റ്റംബർ 30ന് ശേഷം 2000 നോട്ടുകൾ നിയമപരമായി നിലനിൽക്കില്ല. ഒരു വ്യക്തിക്ക് 2000 രൂപയുടെ 10 നോട്ടുകൾ മാത്രമേ ഒരു സമയം മാറ്റാൻ കഴിയൂ, അതായത് ഒരു തവണ 20,000 രൂപ മാറ്റിയെടുക്കാം.

2018-19 വർഷത്തിൽ 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി ആർബിഐ വ്യക്തമാക്കി. 2016 നവംബറില്‍ കേന്ദ്രസർക്കാർ പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് പണത്തിന്‍റെ ആവശ്യം പൂർത്തിയാക്കാൻ വേണ്ടിയാണ് 2016 ൽ 2000 രൂപയുടെ നോട്ട് പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയായതോടെ ഈ നോട്ടുകള്‍ പിന്‍വലിക്കുകയാണ്‌ എന്നാണ് RBI വ്യക്തമാക്കുന്നത് അറിയിയ്ക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments