Wednesday
31 December 2025
21.8 C
Kerala
HomeIndiaകർണാടക സത്യപ്രതിജ്‍ഞ ഇന്ന്, സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ

കർണാടക സത്യപ്രതിജ്‍ഞ ഇന്ന്, സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ

കര്‍ണാടകയുടെ 24- മത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഒപ്പം 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള അവസാന ഘട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

ഒന്നര ലക്ഷത്തോളം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments