അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു മുറി നിറയെ നോട്ടുകള്‍

0
105

അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു മുറി നിറയെ നോട്ടുകള്‍. 4000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗമാണ് മീനാഷിയെന്ന അസിസ്റ്റന്റ് കമ്മിഷണറെ കുടുക്കിയത്.

ജിഎസ്ടി ഓണ്‍ലൈന്‍ ഫീച്ചറിനായി മീനാക്ഷി 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇത്രയും തുക കൈക്കൂലി നല്‍കാനില്ലെന്ന് പറഞ്ഞതോടെ ഇവര്‍ തുക 8000 ആയി കുറച്ചു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിഷയം വിജിലന്‍സ് ആന്‍ഡ് ആന്റ് കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നത്. തുടര്‍ന്ന് പരാതിക്കാരന്‍ 4000 രൂപ മീനാക്ഷിയ്ക്ക് കൈമാറുകയും അതേസമയം തന്നെ വിജിലന്‍സ് ഇവരെ പിടികൂടുകയുമായിരുന്നു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഈ കേസുമായി ബന്ധപ്പെട്ട് മീനാക്ഷിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മുറി നിറയെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. അസിസ്റ്റന്റ് ടാക്‌സ് കമ്മീഷണറുടെ വീട്ടില്‍ നിന്ന് ആകെ 65,37,500 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.