Thursday
18 December 2025
22.8 C
Kerala
HomeKeralaപങ്കാളി കൈമാറ്റം കേസിലെ പരാതിക്കാരിയെ വെട്ടി കൊന്നു

പങ്കാളി കൈമാറ്റം കേസിലെ പരാതിക്കാരിയെ വെട്ടി കൊന്നു

പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട് കയറി വെട്ടിക്കൊന്നു. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്.ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു.

രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ്. ഭർത്താവുമായി അകന്ന് മാലത്തെ വീട്ടിൽ കഴിയുകയായിരുന്നു യുവതി. കൊലപാതകത്തിന് പിന്നിലാരെന്നുള്ള വിവരം വ്യക്തമായിട്ടില്ല.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ ജൂബിയെ കണ്ടത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ച് ഇവർ വാർഡ് മെമ്പർ വിളിച്ചുപറഞ്ഞു, തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments