കെഎസ്ആർടിസി ബസിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്കും കെഎസ്ആർടിസി കണ്ടക്ടർക്കും അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെ കെ പ്രദീപ്, കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.
ബസിലെ നഗ്നതപ്രദര്‍ശനത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പിന്തുണച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരും ബസിലുണ്ടായിരുന്ന നിയമ വിദ്യാര്‍ഥിനിയും മാത്രമെന്ന് പരാതി നല്‍കിയ നന്ദിത പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.
വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
കെഎസ്ആർടിസി ബസ്സിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.