Monday
22 December 2025
19.8 C
Kerala
HomeEntertainmentക്രൈം ത്രില്ലെർ 'കുരുക്ക്'-ന്റെ ചിത്രികരണം ആരംഭിച്ചു

ക്രൈം ത്രില്ലെർ ‘കുരുക്ക്’-ന്റെ ചിത്രികരണം ആരംഭിച്ചു

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുന ലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ എല്ലാ സസ്പെൻസും , ത്രില്ലിംഗും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മഹേഷ് , ബാലാജി ശർമ്മ,ബിന്ദു കെ. എസ് , യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്,സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മോഹൻ കുപ്ലേരി സംവിധാനം ചെയ്ത ടി.വി.പരമ്പരയിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് അഭിജിത്തിൻ്റെ കടന്നുവരവ്. പിന്നീട് ഇരുപതോളം ഷോർട്ട് ഫിലിമുകളും, പ്രമുഖ യൂ ടൂബ് ചാനലുകൾക്കായി വെബ് സീരിസ്സും ഒരുക്കിയ അഭിജിത്ത് സംസ്ഥാന സർക്കാരിൻ്റെ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട് മെൻ്റിനുവേണ്ടിയും, പൊലീസ് ഡിപ്പാരട്ട് മെൻ്റിനുവേണ്ടിയും വീഡിയോസും സംവിധാനം ചെയ്തു കൊണ്ടാണ് ഇപ്പോൾ സ്വതന്ത്ര സംവിധായകനായിരിക്കുന്നത്.

ഛായാഗ്ദഹണം – റെജിൻസ് സാൻ്റോ.
സംഗീതം.യു എസ്. ദീക്ഷ്.-സുരേഷ് പെരിനാട്’
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ
കലാസംവിധാനം – രതീഷ് വലിയകുളങ്ങര:
കോസ്റ്റും – ഡിസൈൻ – രാംദാസ്.മേക്കപ്പ് – ജിജു കൊടുങ്ങല്ലൂർ –
സംഘട്ടനം. ബ്യൂസ്‌ലി രാജേഷ്. ഗാനങ്ങൾ – രാജേഷ് നീണ്ടകര, ഷാനി ഭുവൻ. കോ- റൈറ്റർ& ക്രിയേറ്റീവ് ഡയറക്ടർ – പി.ജിംഷാർ.
പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ് .
ഫിനാൻസ് മാനേജർ – അഷയ്.ജെ.
ഫിനാൻസ് കൺടോളർ – സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – കുര്യൻ ജോസഫ് .
പ്രൊഡക്ഷൻ കൺടോളർ – മുരുകൻ.എസ്.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി
പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

RELATED ARTICLES

Most Popular

Recent Comments