Monday
22 December 2025
19.8 C
Kerala
HomeEntertainmentന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 'സൗദി വെള്ളക്ക' മികച്ച ചിത്രം

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘സൗദി വെള്ളക്ക’ മികച്ച ചിത്രം

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രിമിയറിലും മികച്ച അഭിപ്രായം നേടി.

ഓപ്പറേഷന്‍ ജാവ’യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചത്.സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങള്‍ കീഴടക്കി.

ഇന്ത്യന്‍ പനോരമയില്‍ ഇടം ലഭിച്ചതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊച്ചി- തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങില്‍നിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വര്‍ഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തരുണ്‍ ചിത്രം ഒരുക്കിയത്.

ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് പാലി ഫ്രാന്‍സിസ് . ഛായാഗ്രഹകന്‍ ശരണ്‍ വേലായുധന്‍. രചന: അന്‍വര്‍ അലി, ജോ പോള്‍, പി ആര്‍ ഒ: മഞ്‌ജു ഗോപിനാഥ്

RELATED ARTICLES

Most Popular

Recent Comments