Monday
12 January 2026
27.8 C
Kerala
HomeKeralaനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. 56 ലക്ഷം രൂപ വിലവരുന്ന സ്വർണം ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

കരിപ്പൂരിലും ഇത്തരത്തിൽ ശരീരത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

മൂന്നു വ്യത്യസ്ത കേസുകളിലായാണ് സ്വർണം കട്തതാൻ ശ്രമിച്ചത്. മലപ്പുറം പുൽപറ്റ സ്വദേശി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് പിടികൂടിയത്.

കൂടാതെ നെടിയിരിപ്പ് സ്വദേശി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശി സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടികൂടി.

RELATED ARTICLES

Most Popular

Recent Comments