Saturday
20 December 2025
31.8 C
Kerala
HomeIndiaകര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.

സംസ്ഥാനത്താകെ 90 നഗര അര്‍ദ്ധ നഗര മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബെംഗളുരു, ബെല്‍ഗാവി, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ബിജെപി നടത്തിയത്. ഇത് മധ്യവര്‍ഗ്ഗത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെങ്കില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി പാളയത്തിലെ ഏകോപനമില്ലായ്മയാണ് മറ്റൊരു വിഷയം. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷും സംഘവും ഒരു ഭാഗത്തും, യെദ്യൂരപ്പയും ടീമും സ്വന്തം നിലയിലും നീങ്ങിയത് താഴെത്തട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അനുമാനം. വോട്ടെണ്ണുമ്പോഴല്ലാതെ ഇതിന്റെ തിരിച്ചടി വിലയിരുത്താനാകില്ല.

അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കന്‍മധ്യകര്‍ണ്ണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റിയത്. ജാതിക്കളില്‍ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്.

RELATED ARTICLES

Most Popular

Recent Comments