മന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപവുമായി കോൺ​ഗ്രസ്

0
123

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന് വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപവുമായി കോൺ​ഗ്രസ് നേതാക്കൾ.

ഗ്ലീസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അധിക്ഷേപം.

വന്ദന ദാസിന്റെ മാതാപിതാക്കളെ വീണാ ജോർജ് കെട്ടിപ്പിടിച്ചു കരഞ്ഞത് നാണമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചത്. മന്ത്രിയെ ‘ നാണം കെട്ടവൾ’ എന്നും സുരേഷ് അധിഷേപിച്ചു.

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് കോൺ​ഗ്രസ് നേതാക്കൾ മന്ത്രിയെ അധിക്ഷേപിച്ചത്. കോൺഗ്രസ് നേതാക്കളുടെ അധിഷേപത്തിനെതിരെ പൊതു സമുഹത്തിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുകയാണ്.