Friday
19 December 2025
31.8 C
Kerala
HomeKeralaനോവായി ഡോ. വന്ദനയുടെ വിയോഗം; സംസ്‌കാരം ഇന്ന്

നോവായി ഡോ. വന്ദനയുടെ വിയോഗം; സംസ്‌കാരം ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. കൊല്ലത്തെ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി എട്ട് മണിക്കാണ് വന്ദനയുടെ മൃതദേഹം സ്വദേശമായ മുട്ടുചിറയിലെ വസതിയിൽ എത്തിച്ചത്.

ഭൗതിക ശരീരം വീട്ടിൽ എത്തിച്ചതു മുതൽ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments