ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം; ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും

0
76

കൊട്ടാക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും.

ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.