Thursday
18 December 2025
24.8 C
Kerala
HomeKeralaഅരിക്കൊമ്പന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വനംമന്ത്രി

അരിക്കൊമ്പന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വനംമന്ത്രി

അരിക്കൊമ്പൻ കാട്ടാനയുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന വാർത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അരിക്കൊമ്പൻ കാട്ടാന തിരികെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സൂചന. നിലവിൽ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോൾ അരികൊമ്പനുള്ളത്. അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് മേഘമല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖമലയുടെ പല പ്രദേശങ്ങളിലായി അരിക്കൊമ്പനുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. വനത്തിനുള്ളിലാണെങ്കിലും വനംവകുപ്പിനും സാധാരണക്കാരായ ജനങ്ങൾക്കും തലവേദനയാണ് അരിക്കൊമ്പന്റെ സാന്നിധ്യം.

RELATED ARTICLES

Most Popular

Recent Comments