Monday
22 December 2025
19.8 C
Kerala
HomeIndiaപാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുൽക്കർ അറസ്റ്റില്‍

പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുൽക്കർ അറസ്റ്റില്‍

ചാരവൃത്തിയിൽ ഏർപ്പെട്ടെന്നാരോപിച്ച് ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിർണായക വിവരങ്ങൾ പാകിസ്താന്‌ ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഡിആർഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് അറസ്റ്റിലായത്.

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് പ്രദീപ് ചില നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണ് എടിഎസ് നൽകുന്ന സൂചന. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പദവി ദുരുപയോഗം ചെയ്ത് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറി എന്ന് എടിഎസ് പ്രസ്താവനയിൽ പറയുന്നു. വാട്‌സ്ആപ്പ് കോൾ, വിഡിയോ കോൾ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായ വിവരങ്ങൾ കൈമാറി എന്നാണ് കണ്ടെത്തൽ.

RELATED ARTICLES

Most Popular

Recent Comments