ഇസ്രയേൽ ജയിലിൽ നിരാഹാരം കിടന്ന പലസ്തീൻ നേതാവ് മരിച്ചു. പലസ്തീൻ തീവ്രവാദ സംഘടന ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന നേതാവായ ഖാദർ അദ്നാണ് (44) ജയിലിൽ കിടന്നുമരിച്ചത്. 87 ദിവസമായി ഇയാൾ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ജയിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
മരണ വിവരം പുറത്തായതോടെ ഗസയിൽ നിന്നും ഇസ്രയേലിലേക്ക് 20ലധികം റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായതിനു പിന്നാലെയാണ് അദ്നാൻ ജയിലിൽ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരത്തിനിടെ ഇയാൾ വൈദ്യ സഹായം നിരസിച്ചു. 2015ൽ 55 ദിവസം നിരാഹാര സമരം നടത്തിയ ഇയാളെ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.