Monday
22 December 2025
18.8 C
Kerala
HomeKeralaതൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍. മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുന്‍പ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.

എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട പല പ്രതികളും വന്നു പോകുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി.വി ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. അഫ്‌സല്‍, എ.എസ് രിഹാസ് എന്നിവരും എക്‌സൈസ് സംഘത്തില്‍
ഉണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments