Thursday
18 December 2025
24.8 C
Kerala
HomeKerala11 ലക്ഷം രൂപ തരാം; വെറും 32 പേരുടെയെങ്കിലും തന്നാല്‍ മതി; ഷുക്കൂര്‍ വക്കീല്‍

11 ലക്ഷം രൂപ തരാം; വെറും 32 പേരുടെയെങ്കിലും തന്നാല്‍ മതി; ഷുക്കൂര്‍ വക്കീല്‍

കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച്‌ നടനും അ‍ഡ്വക്കറ്റുമായ ഷൂക്കൂര്‍. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നു.

അങ്ങനെ ചെയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതിയെന്നും അദ്ദേഹം കുറിച്ചു.

ഷുക്കൂര്‍ വക്കീലിന്റെ വാക്കുകള്‍ ഇങ്ങനെ

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ, കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നു. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി..

Note: പാലക്കാട് സ്വദേശികളായ ബെക്സന്‍ വിന്‍സെന്റ് , ബെസ്റ്റെന്‍ വിന്‍സെന്റ് എന്നീ സഹോദരങ്ങള്‍ വിവാഹം ചെയ്ത മെറിന്‍ , സോണിയ സെബാസ്റ്റിയന്‍ , നിമിഷ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തില്‍ നിന്നല്ലാതെ ഐസിസില്‍ ചേര്‍ന്നതായി വര്‍ത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെ കുറിച്ച്‌ ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എല്ലാവരും അവസാനിപ്പിക്കണം.

കേരള സ്റ്റോറിയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments