ആഗോള എണ്ണവില ഉയർന്നു; എണ്ണവില വർധിപ്പിച്ച് യുഎഇ

0
129

എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവില ഉയർന്നു. യുഎഇ അഞ്ച് ശതമാനത്തിലധികം എണ്ണവില വർധിപ്പിച്ചു. വർധിപ്പിച്ച റീട്ടെയിൽ പെട്രോൾ വില മെയ് മാസം മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ, യുഎഇ, റഷ്യ, അൾജീരിയ, കസാക്കിസ്ഥാൻ, എന്നീ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും പ്രതിദിനം 1.64 ദശലക്ഷം ബാരലിന്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് എണ്ണവില ഉയരാൻ കാരണം.

മെയ് മുതൽ സൂപ്പർ 98 പെട്രോളിന് 3.16 ദിർഹം വർധിപ്പിക്കും. 3.01 ദിർഹമായിരുന്നു നിലവിലെ നിരക്ക്. സ്‌പെഷ്യൽ 95 പെട്രോളിന് 2.90 ദിനാറിൽ നിന്ന് 3.05 ദിനാറിലേക്ക് ഉയർന്നാണ് പുതിയ നിരക്ക്. ഇ-പ്ലസ് പെട്രോളിന് 2.82 ദിനാറിൽ നിന്ന് 2.97 ദിനാറിലേക്കാണ് വില വർധിപ്പിച്ചത്..

2023 ലെ ഏറ്റവും ഉയർന്ന നിരക്കാണ് മെയ് മാസത്തിലെ പുതുക്കിയ നിരക്കുകൾ. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം പകുതിയോടെ പെട്രോൾ വില ലിറ്ററിന് 4.5 ദിർഹം കടന്നിരുന്നു.