വാതക ചോർച്ച: ലുധിയാനയിൽ 11 മരണം, നിരവധി പേർ ആശുപത്രിയിൽ

0
136

പഞ്ചാബിലെ ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 4 പേർ അബോധാവസ്ഥയിലാണ്. മരിച്ചവരിൽ 5 സ്ത്രീകളും 2 കുട്ടികളുമുണ്ട്.

ലുധിയാന ഗിയാസ്പുരയിലെ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്. അപകടത്തിന് പിന്നാലെ പോലീസ് ഫാക്ടറി സീൽ ചെയ്തു.

എന്ത് വാതകമാണ് ചോർന്നതെന്ന് വ്യക്തമല്ല. വാതക ചോർച്ചയുടെ കാരണവും വ്യക്തമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 50 അംഗ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത്മൻ ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.