Thursday
18 December 2025
31.8 C
Kerala
HomeKeralaകോടതി വളപ്പില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി മരിച്ചു

കോടതി വളപ്പില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി മരിച്ചു

കോടതി വളപ്പില്‍ വച്ച് ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വച്ചാണ് രാമനാഥപുരം കാവേരി നഗറില്‍ കവിത എന്ന 36കാരിയുടെ ദേഹത്ത് ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് ഒഴിച്ചത്.

ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ സ്ഥലത്തുണ്ടായിരുന്ന പോലീസും അഭിഭാഷകരും ചേര്‍ന്ന് പിടികൂടിയിരുന്നു.

80 ശതമാനത്തോളം പൊള്ളലേറ്റ കവിത ചികിത്സയിലിരിക്കെയാണ് മരിച്ചത്. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്.

RELATED ARTICLES

Most Popular

Recent Comments