Monday
22 December 2025
21.8 C
Kerala
HomeKeralaസുഡാൻ :15 മലയാളികൾ കൂടി കൊച്ചിയിലെത്തി.

സുഡാൻ :15 മലയാളികൾ കൂടി കൊച്ചിയിലെത്തി.

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 15 മലയാളികൾ കൂടി
നാട്ടിൽ തിരിച്ചെത്തി.

ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പിൽ, ഹസീന ഷെറിൻ, സജീവ് കുമാർ, സുബാഷ് കുമാർ, റജി വർഗ്ഗീസ്, സന്തോഷ് കുമാർ, അനീഷ് നായർ, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാർ, വിൻസന്റ് ടിൻറ്റ, സെബിൻ വർഗ്ഗീസ്, രാധാകൃഷ്ണൻ വേലായുധൻ, വേങ്ങന്നൂർ നാരായണ അയ്യർ കൃഷ്ണൻ എന്നിവരാണ് ബംഗളൂരുവിൽ നിന്നും ഉച്ചയ്ക്ക് 1.30-ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ ഇവർ ബംഗളൂരുവിൽ എത്തിയത്.

RELATED ARTICLES

Most Popular

Recent Comments