Monday
22 December 2025
23.8 C
Kerala
HomeKeralaമാങ്ങാ മോഷ്ടിച്ച്‌ കുപ്രസിദ്ധനായ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മാങ്ങാ മോഷ്ടിച്ച്‌ കുപ്രസിദ്ധനായ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മാങ്ങാ മോഷ്ടിച്ച്‌ കുപ്രസിദ്ധനായ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്ബിലെ സിപിഒ മുണ്ടക്കയം വണ്ടന്‍പതാല്‍ പുതുപ്പറമ്ബില്‍ പി.വി.ഷിഹാബിനെതിരേയാണ് നടപടിയെടുത്തത്. ഇടുക്കി എസ്പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.

മാങ്ങാ മോഷണത്തിന് മുന്‍പും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങാ മോഷ്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിന് വലിയ നാണക്കേടായി.

പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് നിസാര വകുപ്പുകള്‍ ചുമത്തിയും പരാതിക്കാരനുമായി രമ്യതയില്‍ എത്തിയും കേസ് ഒഴിവാക്കാന്‍ നോക്കിയെങ്കിലും കോടതിയുടെ ഇടപെടല്‍ മോഷ്ടാവിന് തിരിച്ചടിയുണ്ടാക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments