രാജ്യ തലസ്ഥാനത്തെ ഏറ്റവും പേരുകേട്ട സ്കൂളായ മഥുര റോഡിലെ ഡൽഹി പബ്ലിക് സ്കൂളിന് (Delhi Public School) ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ഇതുവരെ സംശയാസ്പദമായതൊന്നും കണ്ടെത്തിയില്ല എങ്കിലും അന്വേഷണം തുടരുകയാണ്.
ദേശീയ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളായ മഥുര റോഡിൽ സ്ഥിതി ചെയ്യുന്ന ഡൽഹി പബ്ലിക് സ്‌കൂളിന് ബുധനാഴ്ചയാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചയുടൻ പ്രാദേശിക അധികാരികൾ ഉടൻ സ്‌കൂളിലെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ ഡല്‍ഹി പോലീസ്, ബോംബ് നിർവീര്യമാക്കാനുള്ള സ്ക്വാഡ്, ആംബുലൻസുകള്‍ എന്നിവ സ്ഥലത്തെത്തി. എന്നാൽ, ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ട്.
ഡൽഹി പോലീസും ഫയർ സർവീസ് ഉദ്യോഗസ്ഥരും സ്‌കൂൾ ഒഴിപ്പിക്കുകയും സ്‌കൂൾ പരിസരത്ത് വലിയ തോതില്‍ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അടിയന്തര സാഹചര്യം നേരിടാൻ ബോംബ് നിർവീര്യമാക്കാനുള്ള സ്ക്വാഡും ചില ആംബുലൻസുകളും സ്ഥലത്തെത്തി. സ്‌കൂൾ പരിസരത്ത് സംശയാസ്പദമായ ഒരു വസ്തുവും ഇതുവരെ കണ്ടെത്താനാകാത്തതിനാൽ ഭീഷണിയില്ലെന്ന് ഡിസിപി സൗത്ത് ഈസ്റ്റ് രാജേഷ് ദേവ് പറഞ്ഞു.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌വാറ്റ് സംഘവും സ്‌കൂൾ കെട്ടിടങ്ങൾ മുഴുവന്‍ പരിശോധിക്കുന്നത് തുടരുകയാണ് എന്ന് ഡൽഹി ഫയർ സർവീസ് വ്യക്തമാക്കി.
ഈ മാസം ആദ്യം, ഡല്‍ഹി, സാദിഖ് നഗറിലെ മറ്റൊരു സ്‌കൂളായ ദി ഇന്ത്യൻ സ്‌കൂളിന്, പരിസരത്ത് ബോംബുണ്ടെന്ന് അവകാശപ്പെട്ട് ഇമെയിൽ വഴി ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന്, ബോംബ് സ്‌ക്വാഡും മറ്റ് ഏജൻസികളും അടിയന്തിരമായി സ്കൂള്‍ ഒഴിപ്പിക്കുകയും സ്‌കൂല്‍ പരിസരത്ത് സ്‌ഫോടക വസ്തു ഉണ്ടോയെന്ന് പരിശോധിയ്ക്കുകയും ചെയ്തിരുന്നു.