Thursday
18 December 2025
24.8 C
Kerala
HomeEntertainmentനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. താരങ്ങളുമായി സിനിമ ചെയ്യാൻ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനിൽ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ നേരിട്ടിരുന്നു.. ഇതിന് പിന്നാലെയാണ് നടന്മാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വാർത്താ സമ്മേളനത്തിൽ സംഘടനയിലെ അംഗങ്ങൾ പ്രഖ്യാപിച്ചത്.

ലൊക്കേഷനിൽ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടർന്ന് ഇരുവർക്കുമെതിരെ വിലക്കേർപ്പെടുത്തുകയാണെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തിൽ പറയുന്നത്. നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

‘നല്ല നടീനടന്മാരെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കും താത്പര്യമുണ്ട്. എന്നാൽ ഇവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ രണ്ട് പേരുടെയും പേരിൽ നിരവധി പരാതികളുണ്ട്. മയക്കുമരുന്നിന്റെ പേരിലല്ല ഇവരെ വിലക്കുന്നത്. സെറ്റിൽ എല്ലാവർക്കും വലിയ ബുദ്ധിമുട്ടാണ് ഈ നടന്മാരുണ്ടാക്കുന്നത്. കൂടുതൽ പേർ ഈ പ്രവണത കാണിക്കാതിരിക്കാനാണ് ഇപ്പോൾ വിലക്കേർപ്പെടുത്തുന്നത്. സ്ത്രീ സുരക്ഷയെല്ലാം നോക്കേണ്ടതുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments