Friday
19 December 2025
28.8 C
Kerala
HomeKeralaകേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 44520 ആയിത്തീർന്നു. ഒരു ഗ്രാമിന് രേഖപ്പെടുത്തിയത് 5565 രൂപയുമാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4625 രൂപയാണ്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.

ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

RELATED ARTICLES

Most Popular

Recent Comments