ചീഫ് ജസ്റ്റീസിന്‍റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന നിയമം പ്രാബല്യത്തിലാക്കി പാക്കിസ്ഥാൻ

0
65

ചീഫ് ജസ്റ്റീസിന്‍റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന നിയമം പാക്കിസ്ഥാനില്‍ പ്രാബല്യത്തിലായി. സുപ്രീംകോര്‍ട്ട് (പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയര്‍) ബില്‍ നടപ്പിലാക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നിയമമായി മാറി.

ഇതോടെ പാര്‍ലമെന്‍ററി കാര്യങ്ങളില്‍ ഇടപെടുന്നതിന് ഉന്നത ജഡ്ജിമാര്‍ക്കു നിയന്ത്രണം വരും.

സ്വമേധയാ കേസെടുക്കാന്‍ ഉന്നത ജഡ്ജിമാര്‍ക്കുള്ള അധികാരങ്ങള്‍ രാഷ്‌ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് ഷെഹ്ബാസ് ഷരീഫ് സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോയത്. പാര്‍ലമെന്‍റില്‍ പാസാക്കപ്പെട്ട നിയമത്തില്‍ ഒപ്പുവയ്ക്കുന്നതിന് പ്രസിഡന്‍റ് ആരിഫ് അല്‍വി രണ്ടുവട്ടം വിസമ്മതിച്ചിരുന്നു.