Friday
19 December 2025
28.8 C
Kerala
HomeKerala200 രൂപ മുടക്കിയാല്‍ പഴഞ്ചന്‍ ലൈസന്‍സ് സ്മാര്‍ട്ടാക്കാം

200 രൂപ മുടക്കിയാല്‍ പഴഞ്ചന്‍ ലൈസന്‍സ് സ്മാര്‍ട്ടാക്കാം

സംസ്ഥാനത്തെ എല്ലാ ആര്‍.ടി ഓഫീസുകളില്‍ നിന്നും ഇനി സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം വിജയമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ലൈസന്‍സുകളും സ്മാര്‍ട്ടായി മാറുന്നത്.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിനു പകരം എ.ടി.എം കാര്‍ഡുപോലെ പഴ്‌സില്‍ ഒതുങ്ങുന്ന പുതിയ സ്മാര്‍ട്ട് ലൈസന്‍സ് പരിവാഹന്‍ വെബ്സൈറ്റ് വഴി സ്വന്തമാക്കാവുന്നതാണ്.

പരിവാഹന്‍ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ച്‌ തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ നല്‍കുന്നത് വഴി ഈ നടപടി പൂര്‍ത്തിയാക്കാവുന്നതാണ്. ഒരു വ‌ര്‍ഷം വരെ മാത്രമാണ് ഫീസിനത്തില്‍ ഇത്രയും ഇളവ് ലഭിക്കുക. സമയപരിധി കഴിഞ്ഞാല്‍ 1300 രൂപ ഫീസായി നല്‍കേണ്ടി വരും.

ഏഴിലധികം സുരക്ഷാ ഫീച്ചറുകള്‍ അടങ്ങുന്നതാണ് പുതിയ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍. സീരിയല്‍ നമ്ബര്‍, യു വി എംബ്ളം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നീ സംവിധാനങ്ങള്‍ കാര്‍ഡിലുണ്ട്. പി.വി.സി പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ചിപ് കാര്‍ഡുകളില്‍ ചിപ് റീഡര്‍ ഉപയോഗിച്ച്‌ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകും. എന്നാല്‍, സാങ്കേതികതകരാര്‍ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോ ചിപ് ഉപേക്ഷിച്ചു.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് തയ്യാറാക്കിയിട്ടുള്ളത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.

RELATED ARTICLES

Most Popular

Recent Comments