Wednesday
31 December 2025
30.8 C
Kerala
HomeIndiaന്യൂമോണിയ മാറാൻ മന്ത്രവാദം; ക്രൂരത മാസങ്ങൾ പ്രായമായ കുഞ്ഞുങ്ങളോട്

ന്യൂമോണിയ മാറാൻ മന്ത്രവാദം; ക്രൂരത മാസങ്ങൾ പ്രായമായ കുഞ്ഞുങ്ങളോട്

ന്യൂമോണിയ മാറാൻ മന്ത്രവാദം. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ന്യൂമോണിയ മാറാൻ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. രണ്ട് മാസങ്ങൾക്കു മുൻപ് ന്യൂമോണിയ ബാധിച്ച രണ്ട് കുട്ടികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു.

ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികളിൽ ഉണ്ടായിരുന്നത്. പിന്നീട് ന്യുമോണിയയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഇതേ തുടർന്ന് മാതാപിതാക്കൾ കുട്ടികളെ മന്ത്രവാദികളുടെ അടുക്കലെത്തിച്ചു.

തുടർന്ന് കുട്ടികളുടെ നെഞ്ചിലും വയറിലും മന്ത്രവാദികൾ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റ് കുട്ടികളുടെ ആരോ​ഗ്യനില വഷളായതോടെ മാതാപിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments