Wednesday
31 December 2025
27.8 C
Kerala
HomeIndiaഐഐടി മദ്രാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, മൂന്ന് മാസത്തിനിടെ ഇത് നാലാമത്തെ കേസ്

ഐഐടി മദ്രാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, മൂന്ന് മാസത്തിനിടെ ഇത് നാലാമത്തെ കേസ്

മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. ഹോസ്റ്റൽ റൂമിൽ വിദ്യാർത്ഥിയെ ആത്‌മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ആത്‌മഹത്യയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ഈ വർഷം ഐഐടി മദ്രാസിൽ നടക്കുന്ന നാലാമത്തെ ആത്‌മഹത്യയാവും ഇത്.

തനിക്ക് വേണ്ടി നീക്കിവെക്കാൻ ആർക്കും സമയമില്ല എന്ന് വിദ്യാർത്ഥി പലപ്പോഴും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.

ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം മൂന്നിന് പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

RELATED ARTICLES

Most Popular

Recent Comments