Monday
22 December 2025
19.8 C
Kerala
HomeEntertainmentലൂക്കയ്ക്ക് ശേഷം അരുണ്‍ ബോസ് എത്തുന്നു; പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകനാകും

ലൂക്കയ്ക്ക് ശേഷം അരുണ്‍ ബോസ് എത്തുന്നു; പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകനാകും

ടൊവിനോ പ്രധാനകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിന്  ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകനാകുമെന്ന് റിപ്പോര്‍ട്ട്. കൊക്കേഴ്സ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന്റെ കൊ-ഡയറക്ടറായാ പ്രമോദ് മോഹനാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. വിദ്യാസാഗറാണ് സം​ഗീതം ഒരുക്കുന്നത്. 

ശ്യാമപ്രകാശ് എം.എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബൽ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ​ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ. 

സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ്– പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ഷരൺ എസ്.എസ്., പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: ​റീ​ഗൾ കൺസെപ്റ്റ്സ്, പബ്ലിസിറ്റി: ​ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഏപ്രിൽ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 

RELATED ARTICLES

Most Popular

Recent Comments