ത്രിപുരയിൽ ബിജെപി വീഴും; സിപിഐ എം ഏറ്റവും വലിയ ഒറ്റകക്ഷി – അഭിപ്രായ സർവെ

0
89

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിൽ ഭരണ കക്ഷിയായ ബിജെപി പുറത്താകുമെന്നും സിപിഐ എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുമെന്നും അഭിപ്രായ സർവെ. ധ്രുവ് റിസർച്ച് ഗ്രൂപ്പ്, ഹരിയാന നടത്തിയ സർവെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി പ്രഖ്യാപിച്ചത്.  സിപിഐ എം 27 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തെരഞ്ഞടുക്കപ്പെടുമെന്നാണ് സര്‍വെ ഫലം. കോൺ​ഗ്രസിന് എട്ട് സീറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ ഭരണ കക്ഷിയായ ബിജെപി 36 സീറ്റിൽ നിന്ന് 13 സീറ്റിലേക്ക് കൂപ്പു കുത്തും. തിപ്ര മോത്ത പാര്‍ട്ടിക്ക് 11 സിറ്റും ലഭിക്കുമെന്നാണ് സർവെ റിപ്പോർട്ട്.  ആകെ 60 സീറ്റുകളാണുള്ളത് ഭരണം ലഭിക്കാനാവശ്യമായ കുറഞ്ഞ സീറ്റ് നില 31 ആണ്.

46 ഇടത്താണ് സിപിഐ എം മത്സരിച്ചിരുന്നത്. സിപിഐ എം മത്സരിക്കാത്ത 13 സീറ്റുകളിൽ കോൺ​ഗ്രസിന് പിന്തുണ അറിയിച്ചിരുന്നു. സ്വതന്ത്യ സ്ഥാനാർത്ഥിയായ മനുഷ്യാവകാശ പ്രവർത്തകന്‍ പുരുഷോത്തം റായ് ബർമ്മനും സിപിഐ എം പിന്തുണ അറിയിച്ചിരുന്നു.

ജനുവരി എഴ് മുതൽ ഫെബ്രുവരി 10 വരെയാണ് സർവെ നടന്നതെന്നും ഫീൽഡ് വിസിറ്റ്, ഫോൺ കോൾ, സോഷ്യൽ മീഡിയ എന്നിങ്ങനെ വിവിധ സോഴ്സ് ഉപയോ​ഗിച്ചാണ് സാംപിൾ ശേഖരിച്ചതെന്നും ധ്രുവ് റിസർച്ച് ഗ്രൂപ്പ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാപക അക്രമമാണ് ബിജെപി അഴിച്ചു വിട്ടത്. ഭീഷണികൾക്കും അക്രമങ്ങൾക്കും ഇടയിലും കനത്ത പോളിങ്ങ് രേഖപ്പെടുത്തി. 89 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്. ഇത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതീകമാണെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ബിജെപിയുടെ അഞ്ച് വർഷത്തെ അഴിമതി, അക്രമ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നതാണ് പോളിങ്ങ് വർധയിലൂടെ വ്യക്തമാകുന്നതെന്നും നിരീക്ഷണം ഉണ്ടായരുന്നു.