പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട് : അവാർഡിന് എൻട്രി നൽകാം

0
50

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.

2021-ലെയും 2022-ലെയും കലണ്ടർ വർഷത്തെ മാധ്യമ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോർട്ടുകളും അയയ്ക്കാം. എൻട്രിയുടെ 3 കോപ്പികൾ ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനൽ എന്നിവ ഉൾപ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ ഡി.വി.ഡിയിലോ പെൻ ഡ്രൈവിലോ ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയയ്ക്കാം.

സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി – 30 എന്ന വിലാസത്തിൽ എൻട്രികൾ 2023 ഫെബ്രുവരി 20-നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2422275 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇ-മെയിൽ ഐഡിയിലോ ബന്ധപ്പെടാം. വെബ്‌സൈറ്റ് www.keralamediaacademy.org