Sunday
11 January 2026
26.8 C
Kerala
HomeKeralaനടുറോഡിൽ കാർ സ്റ്റീരിയോ മോഷണം, കള്ളനെ കൈയ്യോടെ പിടികൂടി സിനിമാ നടനായ പോലീസുകാരൻ

നടുറോഡിൽ കാർ സ്റ്റീരിയോ മോഷണം, കള്ളനെ കൈയ്യോടെ പിടികൂടി സിനിമാ നടനായ പോലീസുകാരൻ

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ചയാളെ കൈയോടെ പിടികൂടി പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥ്.  വ്യാഴായ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വീടിനുള്ളിലേക്ക് വണ്ടികയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ കാറ് പാർക്ക് ചയ്യുന്നത്. റോഡരിക്കില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിനരികിലേക്കെത്തിയപ്പോല്‍  കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.

പിന്നാലെ കാറിലേക്ക് നോക്കുമ്പോൾ ആണ് മോഷ്ട്ടാവ് ഡ്രൈവർ സീറ്റിൽ നിന്നും കാറിന്റെ സ്റ്റീരിയോയുമായി പുറത്തിറങ്ങുന്നത് കണ്ടത്. എന്താണന്നു ചോദിച്ചപ്പോൾ സ്റ്റീരിയോ വയ്ക്കാൻ വന്നത് എന്നതായിരുന്നു മറുപടി, കാറിന്റെ ഉടമസ്ഥനാണ് ജിബിൻ എന്നത് മോഷ്ട്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ തന്ത്രത്തിൽ ജിബിൻ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു.

ആനയറ സ്വദേശി നിതീഷാണ് പിടിയിലായത് പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു നഗരത്തിലെ തന്നെ ഒരു പ്രമുഖ കാർ ഷോറുമിലെ ജീവനക്കാരാണ് പിടിയിലായ നിതീഷ് ,ഇയാളുടെ സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത് മോഷ്ടാവിൽ നിന്നും പതിനായിരത്തോളം രൂപയും നിരവധി എ ടി എം കാർഡുകളും പോലീസ് കണ്ടെടുത്തു ,ഇതിനു മുൻപും ഇത്തരത്തിൽ ഇയാൾ മോഷണം നടത്തിവരുന്നു എന്നതാണ് ലഭിക്കുന്ന വിവരം.

RELATED ARTICLES

Most Popular

Recent Comments