Monday
12 January 2026
23.8 C
Kerala
HomeIndiaദ്വിദിന അഖിലേന്ത്യാ പണിമുടക്ക്; നാളെ മുതൽ 4 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

ദ്വിദിന അഖിലേന്ത്യാ പണിമുടക്ക്; നാളെ മുതൽ 4 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ  ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, എന്നാല്‍ 28 നാലാം ശനിയും, 29 ഞായറും ബാങ്കുകൾ പ്രവർത്തിക്കില്ല. അതായത് ഈ മാസത്തെ അവസാന നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അര്‍ത്ഥം. ഇന്ന് കഴിഞ്ഞാല്‍ ഇനി ബാങ്കുകള്‍ തുറക്കുക ഫെബ്രുവരി ഒന്നിനായിരിക്കും.

തുടര്‍ച്ചായായി ഇത്ര ദിവസം അവധിയായതിനാല്‍ ബാങ്കിന്‍റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു.

പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.അതേസമയം. ബാങ്കിൽ സാധാരണ പ്രവർത്തനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബി ഐ വ്യക്തമാക്കി.

രാജ്യവ്യാപക പണിമുടക്കിൽ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ് പരിഷ്‌കാരങ്ങൾ വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതാവ് ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments