Monday
12 January 2026
20.8 C
Kerala
HomeKerala24 ചാനലിന്റെ സംഘപരിവാർ ബന്ധം; കൂടുതൽ വെളിപ്പെടുത്തലുമായി മുൻജീവനക്കാരന്റെ കുറിപ്പ്

24 ചാനലിന്റെ സംഘപരിവാർ ബന്ധം; കൂടുതൽ വെളിപ്പെടുത്തലുമായി മുൻജീവനക്കാരന്റെ കുറിപ്പ്

24 ന്യൂസ് ചാനലിന്റെ സംഘപരിവാർ ബന്ധം സംബന്ധിച്ച് ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. സംഘപരിവാറിന്റെ താൽപര്യത്തിന് വിരുദ്ധമായ പരാമർശം നടത്തിയതിന് നേരിട്ട നടപടി വിശദീകരിച്ച് മുൻ ചാനൽ അവതാരകൻ ഇന്നലെ രംഗത്ത് വന്നിരുന്നു. 24ൽ ജോലി ചെയ്യുന്ന കാലത്ത് എഡിറ്റോറിയൽ ബോർഡ് ഇടപെട്ട് നീക്കം ചെയ്ത മൂന്ന് സംഘപരിവാർ വിരുദ്ധ വാർത്തകൾ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മറ്റൊരു മുൻകാല ജീവനക്കാരനായ നെൽവിൻ.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയും സിവിൽ കേസായ സഭാതർക്കത്തിൽ അതിനു മുൻപ് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ഒരു അഭിഭാഷകന്റെ കുറിപ്പുമായി ബന്ധപ്പെട്ടതായിരുന്നു ഒന്നാമത്തേത്. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ പ്രസക്തി എന്താണെന്ന് ആ കുറിപ്പിൽ പ്രതിപാദിച്ചിരുന്നു. വാർത്ത ഷെയർ ചെയ്ത് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ താഴെ സംഘപരിവാർ അനുകൂലികൾ തെറി വിളിക്കാൻ തുടങ്ങി. ഉടനെ മുകളിൽ നിന്ന് വിളിച്ച് ആ വാർത്ത ഡെലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി കുറിപ്പിൽ പറയുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അക്കാലത്ത് വന്ന മോദി-മുതല ട്രോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ വാർത്തയാക്കിയതും മുകളിൽ നിന്ന് ആളുകൾ ഇടപെട്ട് പിൻവലിച്ചു. ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ച ദിവസം ഫെയ്‌സ്ബുക്കിൽ ഒരു കാർഡ് പബ്ലിഷ് ചെയ്തിരുന്നു. പത്ത് മിനിറ്റ് ആകും മുൻപ് ചാനലിലെ സംഘപരിവാർ അനുകൂലികൾ അത് പബ്ലിഷ് ചെയ്ത ആളെ ചീത്ത വിളിച്ച് ഡെലീറ്റ് ചെയ്യിപ്പിച്ചു കുറപ്പിൽ പറയുന്നുണ്ട്. കൂടാതെ ‘നമ്മുടെ സൈറ്റിൽ ബിജെപിക്കെതിരെ കൂടുതൽ വാർത്തകൾ വരുന്നു. അതൊന്ന് കുറയ്ക്കണം. എല്ലാവർക്കുമെതിരെ ഒരുപോലെ വാർത്ത കൊടുക്കാൻ ശ്രദ്ധിക്കണം’ എന്ന് ചാനൽ എംഡി അന്നത്തെ വെറും കോൺട്രാക്ട് സ്റ്റാഫ് മാത്രമായിരുന്ന എന്നെ ഫോണിൽ വിളിച്ച് താക്കീത് ചെയ്യണമെങ്കിൽ ആ ചാനലിനുള്ളിലെ സംഘപരിവാർ സ്വാധീനം എത്രമാത്രമായിരിക്കണം? എന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കന്നു.

കുറിപ്പിന്റെ പൂർണരൂപം

ട്വന്റിഫോർ ഓൺലൈനിൽ പണിയെടുക്കുന്ന സമയത്ത് അവിടത്തെ എഡിറ്റോറിയൽ ബോർഡ് ഇടപെട്ട് പിൻവലിച്ചിട്ടുള്ള മൂന്ന് വാർത്തകളാണ് എനിക്ക് പെട്ടന്ന് ഓർമ വരുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയും സിവിൽ കേസായ സഭാതർക്കത്തിൽ അതിനു മുൻപ് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ഒരു അഭിഭാഷകന്റെ കുറിപ്പുമായി ബന്ധപ്പെട്ടതായിരുന്നു ഒന്നാമത്തേത്. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ പ്രസക്തി എന്താണെന്ന് ആ കുറിപ്പിൽ പ്രതിപാദിച്ചിരുന്നു. വാർത്ത ഷെയർ ചെയ്ത് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ താഴെ സംഘികൾ തെറി വിളിക്കാൻ തുടങ്ങി. ഉടനെ മുകളിൽ നിന്ന് വിളിച്ച് ആ വാർത്ത ഡെലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അന്ന് ചാനൽ തുടങ്ങിയിട്ടില്ല.
മോദിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ വന്നിരുന്ന കാലമാണ് അത്. ട്രോൾ വാർത്തകൾ നൽകാൻ ‘സോഷ്യൽ മീഡിയ ട്രെൻഡ്’ എന്ന പ്രത്യേക സെക്ഷൻ ഓൺലൈനിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അക്കാലത്ത് വന്ന മോദി-മുതല ട്രോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ വാർത്തയാക്കിയതും മുകളിൽ നിന്ന് ആളുകൾ ഇടപെട്ട് പിൻവലിച്ചു. അതാണ് രണ്ടാമത്തെ വാർത്ത. ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ച ദിവസം ഫെയ്‌സ്ബുക്കിൽ ഒരു കാർഡ് പബ്ലിഷ് ചെയ്തിരുന്നു. പത്ത് മിനിറ്റ് ആകും മുൻപ് ചാനലിലെ സംഘികൾ അത് പബ്ലിഷ് ചെയ്ത ആളെ ചീത്ത വിളിച്ച് ഡെലീറ്റ് ചെയ്യിപ്പിച്ചു.
‘നമ്മുടെ സൈറ്റിൽ ബിജെപിക്കെതിരെ കൂടുതൽ വാർത്തകൾ വരുന്നു. അതൊന്ന് കുറയ്ക്കണം. എല്ലാവർക്കുമെതിരെ ഒരുപോലെ വാർത്ത കൊടുക്കാൻ ശ്രദ്ധിക്കണം’ എന്ന് ചാനൽ എംഡി അന്നത്തെ വെറും കോൺട്രാക്ട് സ്റ്റാഫ് മാത്രമായിരുന്ന എന്നെ ഫോണിൽ വിളിച്ച് താക്കീത് ചെയ്യണമെങ്കിൽ ആ ചാനലിനുള്ളിലെ സംഘപരിവാർ സ്വാധീനം എത്രമാത്രമായിരിക്കണം? പിന്നീട് ബിജെപിക്കെതിരെ നൽകിയ വാർത്തയുമായി ബന്ധപ്പെട്ട് തന്നെയാണ് ആ ചാനലിൽ നിന്ന് പടിയിറങ്ങിയത്. ഭരണഘടനയെ കുറിച്ചും ഫാസിസത്തിനെതിരെയും നെടുനീളൻ ക്ലാസെടുത്ത് സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്നവർ ആ ചാനലിൽ പണിയെടുക്കുമ്പോൾ സംഘികൾ മുട്ടേൽ വരാൻ പറഞ്ഞാൽ നിലത്ത് കിടന്ന് ഇഴയുന്നതും നേരിൽ കണ്ടിട്ടുണ്ട്. ആ ചാനലിനുള്ളിൽ കാർ ഡ്രൈവർക്ക് വരെ എഡിറ്റോറിയൽ പോളിസികളിൽ ഇടപെടാൻ പറ്റും. ഒരൊറ്റ ഡിമാൻഡ് മാത്രം, സംഘിയായാൽ മതി ! ‘നിങ്ങൾ ബിജെപിക്കെതിരെ വാർത്ത കൊടുക്കുന്നത് കൊണ്ട് പന്തളം കൊട്ടാരത്തിൽ നിന്ന് നമുക്കൊന്നും കിട്ടുന്നില്ല’ എന്ന് മുഖത്ത് നോക്കി വിലപിച്ച ഒരു സംഘി ആ ചാനലിലെ പ്രധാനപ്പെട്ട ആളായി ഇപ്പോഴുമുണ്ട്.
‘ഒറ്റനോട്ടത്തിൽ ഇതൊരു സംഘി ചാനൽ ആണെന്ന് ആർക്കും തോന്നരുത്, എന്നാൽ സംഘപരിവാരത്തെ തൃപ്തിപ്പെടുത്തി നിൽക്കുകയും വേണം’ ഇതായിരുന്നു അവരുടെ അജണ്ട. അവരത് കൃത്യമായി നടപ്പിലാക്കി. ബിജെപിക്ക് വേണ്ടി വാർത്തകൾ നൽകിയല്ല മറിച്ച് ബിജെപിക്കെതിരെ വാർത്തകൾ നൽകാതെ വളരെ ക്രൂക്ക്ഡായാണ് അവർ ആ പദ്ധതി നടപ്പിലാക്കിയിരുന്നത്. സംഘികളെ നൈസായി തലോടിയാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന് അറിയുന്നതുകൊണ്ട് അവരെ പിണക്കാതെ ഇത്രകാലം മുന്നോട്ടുപോയി. അതിനിട്ടാണ് സഖാവ് എ.എ.റഹിം A A Rahim ഇന്നലെ ഒരു കൊട്ട് കൊടുത്തത്. തെളിവ് സഹിതമാണ് നായരുടെയും സംഘത്തിന്റെയും സംഘപരിവാർ പ്രേമം പൊളിച്ചുകൊടുത്തത്.
ഇതൊക്കെ ഇപ്പോൾ എഴുതാൻ തോന്നിയത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ശ്രീകണ്ഠൻ നായർ ഇന്ന് കൊടുത്ത മറുപടിയെ കുറിച്ച് റഹിം എഴുതിയത് കണ്ടപ്പോൾ ആണ്. ‘ ഈ റഹീമൊക്കെ ഞങ്ങളെ വിളിച്ചു വ്യക്തിപരമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞങ്ങളായി പുറത്തുപറയുന്നില്ല എന്നു മാത്രമേയുള്ളൂ’ എന്നാണ് ശ്രീകണ്ഠൻ നായരുടെ വാക്കുകൾ. സംഗതി കൈവിട്ട് പോയെന്ന് കണ്ടപ്പോൾ ഉള്ള ഭീഷണിയുടെ സ്വരമാണ് ഇതൊക്കെ. ഒരു ചാനലും മൈക്കും ഉണ്ടേൽ ആരേയും കയറി അവരാതിച്ചു കളയാമെന്ന ധാർഷ്ട്യമാണ് ആ വാക്കുകൾ. ഇതങ്ങ് കേട്ടാൽ റഹീം മിണ്ടാതെ ഒരിടത്ത് ഇരിക്കുമെന്ന് അങ്ങേർക്ക് തോന്നി കാണും ! അതും ബൂമറാങ് പോലെ അങ്ങേരുടെ നെഞ്ചത്ത് തന്നെ…!
ഈ പോസ്റ്റിന്റെ പേരിൽ വല്ല ഭീഷണിയും കൊണ്ടുവന്നാൽ മത്തായിക്ക് മൈ. രാണ്…സംഘികൾക്ക് മുന്നിൽ കുനിയുന്നതിനേക്കാൾ എന്തുകൊണ്ടും ബെറ്റർ ഓപ്ഷൻ ഈയൊരു വൈബ് ആണ്…!

RELATED ARTICLES

Most Popular

Recent Comments