Friday
19 December 2025
21.8 C
Kerala
HomeIndiaസുശീല ഗോപാലന് ശേഷം മറ്റൊരു മലയാളി; പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ്

സുശീല ഗോപാലന് ശേഷം മറ്റൊരു മലയാളി; പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ്

സുശീല ഗോപാലന് ശേഷം ആദ്യമായൊരു മലയാളി ജനാധിപത്യ മഹിളാ അസോസിയേഷൻറെ ദേശിയ പ്രസിഡൻറാകും. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യ സമ്മേളനമാണ് ശ്രീമതിയെ ദേശിയ പ്രസിഡൻറായി തിരഞ്ഞെടുത്തത്. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ് പികെ ശ്രീമതി.

കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും യോഗം തെരഞ്ഞെടുത്തു. പി സതീദേവി, സൂസണൻ കോടി, പികെ സൈനബ എന്നിവരും വൈസ് പ്രസിഡന്‍റുമാരാണ്. എൻ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍.ട്രാൻസ് വനിതകൾക്കും ഇനിമുതൽ അസ്സോസിയേഷനിൽ അംഗത്വം എടുക്കാം. ഇതിനായി ഭരണഘടനയും അസ്സോസിയേഷൻ ഭേദഗതി ചെയ്തു.

1998-ലാണ് സുശീല ഗോപാലൻ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ദേശിയ പ്രസിഡൻറാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയായാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ.

RELATED ARTICLES

Most Popular

Recent Comments