Tuesday
30 December 2025
31.8 C
Kerala
HomeIndiaയുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ

യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ

ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.

മധ്യവയസ് കഴിഞ്ഞ, 50നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഇയാളുടെ ഇരകൾ. ഇത്തരത്തിൽ മൂന്ന് സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഇരകളുടെ പ്രായം, കൊല ചെയ്ത രീതി തുടങ്ങിയവ പരിശോധിച്ചാണ് ഒരാൾ തന്നെയാവാം കൊലകൾക്ക് പിന്നിൽ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങൾ നഗ്നമായി ഉപേക്ഷിച്ചുപോവുകയായിരുന്നു ഇയാളുടെ പതിവ്. യുപി പൊലീസിൻ്റെ ആറ് സംഘങ്ങളാണ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്.

അയോധ്യയിലെ ഖുഷേടി ഗ്രാമത്തിൽ ഡിസംബർ ആറിനാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 17ന് ബറാബാൻകിയിൽ അടുത്ത മൃതദേഹം കണ്ടെത്തി. 29ന് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ സ്ത്രീയെ കാണാതാവുകയും പിറ്റേന്ന് ഇവരുടെ നഗ്‌നമായ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments