യുഎസിലെ റീട്ടെയിൽ ഫാർമസികൾക്ക് ഗർഭച്ഛിദ്ര ഗുളികകൾ വിൽക്കാൻ അനുമതി

0
56

രാജ്യത്ത് ആദ്യമായി ഗർഭഛിദ്ര ഗുളികകൾ വിൽക്കാൻ റീട്ടെയിൽ ഫാർമസികൾക്ക് അനുമതി നൽകി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). അബോർഷൻ മരുന്നുകൾ നിരോധിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ ശ്രമിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ച മാറ്റങ്ങൾ അർത്ഥമാക്കുന്നത് ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകളിൽ ആദ്യത്തേതായ മൈഫെപ്രിസ്റ്റോൺ അബോർഷൻ അനുവദനീയമായ സംസ്ഥാനങ്ങളിലെ പ്രാദേശിക മരുന്ന് സ്റ്റോറുകളിൽ ലഭ്യമാകും എന്നാണ്. മുമ്പ് ഡോക്ടറുടെ കുറിപ്പടിയോടെ ഏതാനും മെയിൽ ഓർഡർ ഫാർമസികളിൽ നിന്നോ അംഗീകൃത ക്ലിനിക്കുകളിൽ നിന്നോ മാത്രമാണ് മരുന്നുകൾ ലഭിച്ചിരുന്നത്.

രണ്ടായിരത്തിലാണ് ആദ്യമായി മൈഫെപ്രിസ്റ്റോൺ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിക്കുന്നത്. 2019-ൽ മിഫെപ്രെക്‌സിന്റെ ജനറിക് പതിപ്പിന് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു. യുഎസിൽ ഈ മരുന്ന് നിർമ്മിക്കുന്ന കമ്പനികൾ GenBioPro, Danco Laboratories, GenBioPro എന്നിവയാണ്.