Saturday
20 December 2025
31.8 C
Kerala
HomeKeralaപ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന്. ബഫര്‍ സോണ്‍, കെ-റെയില്‍ വിഷയങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 യ്ക്കാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും.

ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര തിരുമാനം സുപ്രധാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തും. സാറ്റ്‌ലൈറ്റ് സര്‍വ്വേ നീക്കം കൂടി പിഴച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ ഫലം സംസ്ഥാന സര്‍ക്കാരിന് പ്രധാനമാകും. സുപ്രിം കോടതിയില്‍ കേരളത്തിനനുകൂലമായ് നിലപാട് സ്വീകരിയ്ക്കാനാകും മുഖ്യമന്ത്രി അഭ്യര്‍ത്ഥിയ്ക്കുക.

കെ.റെയില്‍ ട്രാക്കിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യം. റെയില്‍ വേ മന്ത്രാലയം എതിര്‍പ്പ് തുടരുന്ന പശ്ചത്തലത്തില്‍ സംസ്ഥാനത്തിന്റെ വാദം പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി ഉയര്‍ത്തും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തികിട്ടുകയാണ് മറ്റൊരു ലക്ഷ്യം. വാട്ടര്‍ മെട്രോ ഉത്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ക്ഷണിയ്ക്കും.

RELATED ARTICLES

Most Popular

Recent Comments