Sunday
21 December 2025
31.8 C
Kerala
HomeIndiaമകളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ തല്ലിക്കൊന്നു

മകളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ തല്ലിക്കൊന്നു

മകളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേന ജവാനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നാദിയാദ് ജില്ലയിലെ ചക്ലാസി ഗ്രാമത്തിലാണ് സംഭവം. ബിഎസ്എഫ് ജവാൻ 15 വയസ്സുള്ള ഒരു ആൺകുട്ടിയുടെ വീട്ടിലെത്തി മകളുടെ ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് കുടുംബത്തോട് പരാതിപ്പെട്ടപ്പോഴായിരുന്നു ആക്രമണം.

മെൽജിഭായ് വഗേല എന്ന ജവാനാണ് കൊല്ലപ്പെട്ടത്. മകളുടെ അശ്ലീല വീഡിയോ 15 വയസ്സുള്ള ഒരു ആൺകുട്ടി ഓൺലൈനിൽ പ്രചരിപ്പിച്ചിരുന്നു. പിന്നാലെ മകനും ഭാര്യക്കുമൊപ്പം ഗ്രാമത്തിന് സമീപമുള്ള കുട്ടിയുടെ വീട്ടിലെത്തിയ വഗേല പരാതിപ്പെട്ടു. എന്നാൽ കൗമാരക്കാരന്റെ വീട്ടുകാർ അവരെ അധിക്ഷേപിക്കാൻ തുടങ്ങി.

ജവാൻ എതിർത്തപ്പോൾ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചു. മകനെയും മർദ്ദിച്ചു. ബിഎസ്എഫ് ജവാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തലയ്ക്ക് പരിക്കേറ്റ മകൻ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302, 307, 322, 504, 143, 147, 149 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments