യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർമിക്കണമെന്ന് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം.
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റു. പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ ദേവാലയങ്ങളിലെത്തി. അൾത്താരയിലെ ഉണ്ണിയേശുവിൻറെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശുശ്രൂഷകൾ നടത്തി.
കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. വിഴിഞ്ഞം വിഷയമടക്കം കർദ്ദിനാളിന്റെ ക്രിസ്മസ് സന്ദേശത്തിൽ ഇടംനേടി.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്രീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും, കോട്ടയം ദേവലോകത്തെ ഓർത്തഡോക്‌സ് സഭ ആസ്ഥാനത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും പാതിര കുർബ്ബാനയ്ക്ക് നേതൃത്വം നൽകി.
കോഴിക്കോട് ദൈവമാത കത്തീഡ്രലിൽ കോഴിക്കോട് രൂപതാ ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.