പലായനം തടയാൻ അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി ചൈന

0
50

കൊറോണ വൈറസില്‍ നിന്നും സമാനതകളില്ലാത്ത ഭീഷണിയാണ് ചൈന നേരിടുന്നത്. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞു, ശ്മശാനങ്ങളില്‍ നീണ്ട നിര ദൃശ്യമാണ്, മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമം… മുതലായ അന്തരീക്ഷം ജനങ്ങളെ ഭീതിയിലാക്കുന്നു. ജന്‍മനാടുകളില്‍ നിന്നും ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് നിലവില്‍.

യുനാന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുനാന്‍ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ചൈനീസ് ഭരണകൂടം സീറോ കോവിഡ് നയം നടപ്പിലാക്കിയതിന് ശേഷം, ഈ പ്രവിശ്യയുടെ അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. പ്രത്യേകിച്ച് റൂളി നഗരത്തില്‍.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാരണം, ഇത് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരമാണ്. അതിര്‍ത്തി കടക്കുന്നവരെ നിരീക്ഷിക്കാന്‍ ക്യാമറകളും അലാറങ്ങളും മോഷന്‍ സെന്‍സറുകളും വൈദ്യുതീകരിച്ച വേലികളും ചൈനീസ് സൈന്യം ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.