Friday
19 December 2025
21.8 C
Kerala
HomeKeralaനാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയെയാണ് മരിച്ചത്. നിദയെ ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതികളാണ്. ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.

അസോസിയേഷനുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അം​ഗങ്ങൾ വ്യക്താക്കി. എന്നാൽ കോടതി ഉത്തരവിൽ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകണമെന്നല്ലാതെ അവർക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷൻ പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments